വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ തിരുനാളിനു കൊടികയറി . തീർഥകേന്ദ്രം റെക്ടർ റവ.ഫാ. ജോൺസൺ അയിനിക്കലിന്റെ കാർമ്മികത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ശേഷമാണ് കൊടി ഉയർത്തിയത്.
ഏപ്രിൽ 28,29,30 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാൾ. തീർത്ഥകേന്ദ്രം സഹ വികാരിമാരായ ഫാ. മെജോ മുത്തുപീടിക, ഫാ. ജോൺ പുത്തൂർ, മാനേജിങ് ട്രസ്റ്റി ഇ.ടി. വിൻസെന്റ്, ട്രസ്റ്റിമാർ, തിരുനാൾ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊടികയറ്റ ശുശ്രൂഷക്ക് പബ്ലിസിറ്റി കമ്മറ്റി ഒരുക്കിയ ഹൈഡ്രജൻ ബലൂണുകളും ആശംസാ ബലൂണുകളും മനോഹരമാക്കി




0 അഭിപ്രായങ്ങള്‍