കുമ്പളങ്ങാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി

 


കുമ്പളങ്ങാട് തലക്കോട്ടൂർ വീട്ടിൽ കുര്യാക്കോസ് മകൻ 29 വയസുള്ള TK ലിയോയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത് വെൽഡിങ്ങ് തൊഴിലാളിയായ ലിയോ കഴിഞ്ഞ ദിവസം ജോലിക്കെന്ന് പറഞ്ഞ് വർക്കിങ്ങ് ഡ്രെസും ഉച്ച ഭക്ഷണവുമായി രാവിലെ വീട്ടിൽ നിന്നും പോവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്ത നിനെ തുടർന്ന് വടക്കാഞ്ചേരി പോലിസിൽ പരാതി നൽകി.



അന്വേഷണത്തിൽ ഇയാളുടെ വാഹനവും ബാഗും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെടുത്തു. യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി വടക്കാഞ്ചേരി പോലീസ് അധികൃതർ ഇന്ന് അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍