ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) - അജ്‌മാൻ കമ്മിറ്റി പുനഃസംഘടനയും ഇഫ്താർ മീറ്റും നടന്നു.



അജ്‌മാൻ: ചൈൽഡ് പ്രൊട്ടക്റ്റ് ടീം (CPT) അജ്‌മാൻ കമ്മിറ്റിയുടെ പുനഃസംഘടയും   ഇഫ്താർ വിരുന്നും  അജ്‌മാനിലെ മലബാർ തട്ടുകട റെസ്റ്റോറന്റിൽ വച്ചു നടത്തി. ഇഫ്താർ മീറ്റിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഇഫ്താറിന് ശേഷം നടന്ന യോഗത്തിൽ പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ പാലക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നദീർ ഇബ്രാഹിം, വൈസ് പ്രസിഡന്റ്‌ അനസ് കൊല്ലം,എക്സിക്യൂട്ടീവ് അംഗം നാസർ ഒളകര എന്നിവർ സംസാരിച്ചു.



അടുത്ത വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു.

ഭാരവാഹികൾ

പ്രസിഡന്റ്: ബിജു ഇസ്മായിൽ

സെക്രട്ടറി:  ജിയാ ഡാനി

ട്രഷറർ: ജെബീന ഫൈസൽ

വൈസ് പ്രസിഡന്റുമാർ: ഇബ്രാഹിം മഹമൂദ് 

സുപ്രിയ ടീച്ചർ ജോയിന്റ് സെക്രട്ടറിമാർ : ഫൈസൽ മുഹമ്മദ്‌, ഫാറൂഖ് എക്സിക്യൂട്ടീവ്

അംഗങ്ങൾ: അർജുൻ, ഡാനി, അക്‌ബർ റസാഖ്, ഫൈസൽ പാലക്കാട്‌, സഞ്ജു, അഭിലാഷ്.



സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള പ്രവർത്തകരെ കണ്ടെത്തി, കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി വ്യത്യസ്ത കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും. അജ്മാൻ കേന്ദ്രീകരിച്ച്  കൂടുതൽ കുടുംബങ്ങൾക്ക് മെമ്പർഷിപ്പ് നൽകുമെന്നും 



കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ട്രഷറർ ജെബീന ഫൈസൽ നന്ദി രേഖപ്പെടുത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍