സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ ഭാഗമായി 14 ജില്ലകളിലായി സ്ഥാപിച്ച 675 എഐ ക്യാമറകള്‍ ഏപ്രിൽ 20 മുതല്‍ പ്രവർത്തനമാരംഭിക്കും. അന്നു മുതൽക്കുതന്നെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിവിസി കാര്‍ഡിലേക്ക് മാറും. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും. നിയമലംഘനം നടത്തുന്നവർക്കെതിരെ വലിയ പിഴയാണ് ഈടാക്കുക.
പിഴ ഇങ്ങനെ
ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ രണ്ടാംതവണ – 1000 രൂപ ലൈസന്‍സില്ലാതെയുള്ള യാത്ര -5000 രൂപ ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000 രൂപ
അമിതവേഗം – 2000 രൂപ മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ
ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000 രൂപ രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000 രൂപ സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500 രൂപ ആവര്‍ത്തിച്ചാല്‍ – 1000 രൂപ
0 അഭിപ്രായങ്ങള്‍