കൊച്ചി:തൃശൂർ മതിലകം സ്വദേശിയും കിടപ്പുരോഗിയുമായ ഷംസുദ്ദീനെ സഹോദരങ്ങൾ കാറിൽ കൊണ്ടുവന്ന് എറണാകുളം നോർത്ത് പാലത്തിനടിയിൽ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് ഷംസുദ്ദീനെ പാലത്തിനടിയിൽ ഉപേക്ഷിച്ച് സഹോദരങ്ങൾ കടന്നു കളഞ്ഞത്. 20 വർഷക്കാലം ഗൾഫിൽ ഡ്രൈവർ ആയിരുന്നു ഷംസുദ്ദീൻ. നാട്ടിൽ തിരിച്ചെത്തി കുറച്ചു കാലം കഴിഞ്ഞപ്പോൾ രോഗബാധിതനായി. ആദ്യ ഭാര്യ മരണപ്പെട്ടതിനുശേഷം രണ്ടാമത് വിവാഹിതനായെങ്കിലും ആ സ്ത്രീക്ക് മനോരോഗം ബാധിച്ചതോടെ ഇയാൾക്ക് ആരുമില്ലാതായെന്നാണ് ഷംസുദ്ദീൻ പറയുന്നത്. അവസാന അത്താണി എന്ന നിലയിൽ അമ്മ താമസിക്കുന്ന തറവാട്ട് വീട്ടിലേക്ക് എത്തുകയാണ് ഉണ്ടായത്. അവിടെ നിന്നാണ് ഷംസുദ്ദീനെ അയാളുടെ സഹോദരന്മാർ പാലത്തിനടിയിൽ കൊണ്ടുവന്നു ഉപേക്ഷിച്ചത്. ഷംസുദ്ദീന്റെ ദയനീയാവസ്ഥ വാർത്തയായതോടെ എറണാകുളം എം.എൽ.എ ടി.ജെ വിനോദ് ഇടപെട്ട് ഷംസുദ്ദീനെ കൊച്ചിയിലെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍