അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയെ അപമാനിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് പവിത്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ മന്ത്രി കെ.രാജൻ പവിത്രനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതിനുമുമ്പും വേറെ ചില വിഷയങ്ങളിൽ പവിത്രൻ മോശപ്പെട്ട രീതിയിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. വിമാന ദുരന്തത്തിൽ മരണപ്പെട്ട ഒരു സ്ത്രീക്ക് നേരെ മോശപ്പെട്ട കമന്റുകൾ നടത്തിയ പവിത്രനേരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സംസ്കാരസമ്പന്നരും മനുഷ്യസ്നേഹികളുമായ കേരളീയ സമൂഹത്തിന് പവിത്രനെ പോലുള്ള സർക്കാർ ഉദ്യോഗസ്ഥർ കനത്ത അപമാനമാണ് വരുത്തിവെക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍