മുൻ കോൺഗ്രസ് നേതാവ് ലീഡർ കെ. കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജ വേണുഗോപാൽ ഡെൽഹി ലെഫ്. ഗവർണർ ആകും. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും, കോൺഗ്രസ് വനിതാ വിഭാഗം നേതാവുമായിരുന്നു പത്മജ . കേരളത്തിലെ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളായ പത്മജ വേണുഗോപാൽ കെ.പി.സി.സി. നേതൃത്വത്തോടും, തൃശൂർ ഡി.സി.സി യോടും നിലനിന്ന് പോന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ ചേർന്നത്. നിലവിൽ 2025 മാർച്ച് 24 മുതൽ ബി.ജെ.പി. ദേശീയ കൗൺസിൽ അംഗമായി തുടരുന്നു. പത്മജ വേണുഗോപാൽ 2001-ൽ കേരള ടൂറിസം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ആയിരുന്നു. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ലീഡർ തന്റെ മകളെ മന്ത്രിയാക്കണം എന്ന് ആഗ്രഹിച്ച് മൽസരിപ്പിച്ച എല്ലാ ഇലക്ഷനിലും പത്മജ തോറ്റു പോവുകയായിരുന്നു. ഒടുവിൽ പിതാവ് കെ. കരുണാകരൻ്റെ മകളെ ഉന്നത ഭരണ പദവിയിൽ എത്തിക്കണം എന്ന ആഗ്രഹം ഇപ്പോൾ നിറവേറ്റുന്നത് ബി. ജെ. പി . കേന്ദ്ര സർക്കാർ എന്നത് വളരെ ആശ്ചര്യമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍