കടങ്ങോട് :കേരള കർഷകസംഘം കടങ്ങോട് മേഖലാ കമ്മിറ്റിയിലെ പരപ്പ് യൂണിറ്റ് സമ്മേളനം കർഷകസംഘം വടക്കാഞ്ചേരി ഏരിയ ജോ : സെക്രട്ടറി P E ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മജീദ് അദ്ധ്യക്ഷത വഹിച്ചു ,യൂണിറ്റ് സെക്രട്ടറി ഹൈദ്രോസ് കുട്ടി സാഗതം പറഞ്ഞു. മേഖല സെക്രട്ടറി സി.എച്ച് ലാഷ്, വി.പരമേശ്വരൻ,ലോക്കൽ കമ്മിറ്റി അംഗം വി.എ ഷാജുദ്ധീൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ആയി മജീദിനെയും സെക്രട്ടറി ആയി ഹൈദ്രോസ്കുട്ടിയെയും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന കർഷകൻ കരീം മടപ്പാട്ടുപറമ്പിലിനെ അനുമോദിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും തൈകൾ നൽകി. മേഖലസമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തു. സെക്രട്ടറി ഹൈദ്രോസ്ക്കുട്ടി നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍