വടക്കാഞ്ചേരി:സംസ്ഥാനത്ത് നടക്കുന്ന ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കാഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ ആശമാർക്ക് ഒരു മാസത്തെ 1000 രൂപ വേതനവും ഭക്ഷ്യ കിറ്റും നൽകി. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കെ.അജിത് കുമാർ അധ്യക്ഷത വഹിച്ചു. സിവിൽ സൊസൈറ്റി വിത്ത് ആശാവർക്കേഴ്സ് ചെയർമാൻ എം.പി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു,വടക്കാഞ്ചേരി പൗരാവലി ചെയർപേഴ്സൺ ഷാഹിദ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഡോ. അരുൺ കരിപ്പാൽ, തോമസ് മാസ്റ്റർ, എ.എസ് ഹംസ, കോഡിനേറ്റർ ബിജു ഇസ്മായിൽ, ശശി മംഗലം, ബാബുരാജ് കണ്ടേരി, കെ.എച്ച് സിദ്ദീഖ്, ജയ്മോൻ എം ജെ, ജിജോ തലക്കോടൻ മുസ്തഫ അള്ളന്നൂർ, ഗോപാലകൃഷ്ണൻ, പോൾ തൈക്കാടൻ, അനിൽ കുമാർ,ഇബ്രാഹിം, എന്നിവർ ആശംസകൾ നേർന്നു. വടക്കാഞ്ചേരി മേഖലയിലെ 25 ആശമാർക്ക് ഓണറേറിയവും ഭക്ഷ്യകിറ്റും നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

.jpeg)

0 അഭിപ്രായങ്ങള്‍