കിള്ളിമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.

ചേലക്കര: കിള്ളിമംഗലം ഉദുവടി സെൻററിന് സമീപം ഇന്ന് രാവിലെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ആറ്റൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തൃശ്ശൂർ ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയാണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം വിട്ട കാർ കലുങ്കിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി. ഗുരുതരമായി പരിക്കേറ്റ കാർ യാത്രികനെ തൃശൂർ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍