തെക്കുംകര പഞ്ചായത്തിലെ കരുമത്രയിൽ KCF - ACTS നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ തൃശൂർ മേയറും ACTS ജനറൽ സെക്രട്ടറിയുമായ എം. കെ വർഗ്ഗീസ് നിർവഹിച്ചു.

തെക്കുംകര: ACTSൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർധനരായ ഭവന രഹിതർക്ക് KCF - ACTS "സ്വപ്നസൗധം ഭവന നിർമ്മാണ പദ്ധതി"യിൽ, തെക്കുംകര പഞ്ചായത്തിലെ കരുമത്രയിൽ നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ തൃശൂർ മേയറും ACTS ജനറൽ സെക്രട്ടറിയുമായ എം. കെ വർഗ്ഗീസ് നിർവഹിച്ചു.

K-ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ സഹായത്തോടെ ACTS തൃശൂർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിലാണ് ഈ വീട് നിർമ്മിച്ചു നൽകുന്നത്. തൃശൂർ സൃഷ്ടി ബിൽഡേഴ്സാണ് നിർമ്മാണം നിർവ്വഹിക്കുന്നത്.


ACTS ൻ്റെ വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കാഞ്ഞാണി , എരുമപ്പെട്ടി, പുന്നംപ്പറമ്പ് എന്നിവടങ്ങളിലും KCF-ACTSസ്വപ്ന സൗധം പദ്ധതിയിൽ വീട് നിർമ്മിച്ചു വരുന്നുണ്ട്.

തറക്കല്ലിടൽ കർമ്മത്തിനോടനുബന്ധിച്ച്  നടന്ന പരിപാടിയിൽ ACTS ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ , തൃശൂർ ബ്രാഞ്ച് പ്രസിഡൻ്റ് സി. എസ്. ധനൻ, വടക്കാഞ്ചേരി ബ്രാഞ്ച് പ്രസിഡൻ്  വി. വി. ഫ്രാൻസിസ്, സെക്രട്ടറി കെ. എം. അബ്ദുൾ സലീം KCF -ACTS സ്വപ്നസൗധം പ്രൊജക്ട് കോർഡിനേറ്റർ സിബിൻ ജോണി എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍