ലോട്ടറി വില്പനക്കാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വരവൂർ : ലോട്ടറി വിൽപ്പനക്കാരനായ ഞാങ്ങാട്ടരി മട്ടായ മൂത്തേടത്ത് വീട്ടിൽ 60 വയസ്സ് ഉള്ള കൃഷ്ണദാസിനെ ആണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമുറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമുള്ള തോട്ടിലാണ് കൃഷ്ണദാസിന്റെ മൃതദേഹം കിടന്നിരുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തോട്ടിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍