സ്കൂളിൽനിന്ന് ലാപ്ടോപ്പും മൊബൈൽഫോണുകളും മോഷ്ടിച്ച കേസിൽ അഞ്ചുപേർ പിടിയിൽ.

ചേറൂർ : രാമവർമ്മപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. തിരൂർ കിഴക്കേ അങ്ങാടി സ്വദേശികളായ അഖിൽ, ജീവൻ, തിരൂർ തിരിച്ചുറക്കുളം സ്വദേശി ഫാഡ്രിക്കും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെയുമാണ് വിയൂർ പോലീസ് പിടികൂടിയത്. മെയ് 29നാണ് മോഷണം നടന്നത്. സ്കൂൾ സ്റ്റാഫ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലാപ്ടോപ്പുകളും മൂന്ന് ലാബുകളിൽ നിന്നായി മൂന്ന് പ്രൊജക്ടറുകളും രണ്ട് മൊബൈൽ ഫോണുകളും ആണ് മോഷ്ടിക്കപ്പെട്ടത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍