ലൈംഗിക പീഡനക്കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ നഴ്സിങ് അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു.

അത്താണി :  തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ നഴ്സിങ് അസിസ്റ്റന്റിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. നഴ്സിങ് അസിസ്റ്റൻറ് മുള്ളൂർക്കര സ്വദേശി മാമ്പ്ര വീട്ടിൽ രാധാകൃഷ്ണനാണ് അറസ്റ്റിൽ ആയത്. രണ്ടുവർഷം മുമ്പ് ആശുപത്രി വാർഡിൽ വച്ചും പിന്നീട് കുന്നംകുളം തൃശ്ശൂർ എന്നിവിടങ്ങളിൽ എത്തിച്ചും  പീഡിപ്പിച്ചു എന്നാണ് ജീവനക്കാരിയുടെ പരാതി. ഭീഷണിപ്പെടുത്തിയതിനാലാണ്  പരാതി നൽകാൻ വൈകിയതെന്ന് പരാതിക്കാരി പോലീസിനോട് വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍