തൃശ്ശൂർ: തൃശ്ശൂർ റീജ്യണൽ തീയേറ്ററിൽ കോസ്റ്റ് ഫോഡും വർഗ്ഗ ബഹുജന സംഘടനകളും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ''മാറുന്ന ലോകവും കേരളവും'' എന്ന വിഷയത്തിൽ ജൂൺ 13,14 തീയതികളിൽ ആണ് സെമിനാർ നടക്കുക. 13ന് രാവിലെ 9.30ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സെമിനാർ ഉദ്ഘാടനം ചെയ്യും. ''വളരുന്ന അസമത്വം'' എന്ന വിഷയത്തിൽ പ്രകാശ് കാരാട്ട് പ്രസംഗിക്കും.
ഏഴു സെഷനുകളിലായി വിവിധ വിഷയങ്ങളിൽ പൊളിറ്റ് ബ്യൂറോ അംഗം യു.വാസുകി, കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്ക്, ഡോ. കെ.പി അരവിന്ദൻ, ഡോ. അൻവർ സാദത്ത്, ഡോ. സംഗീത ചേനം പുല്ലി, മന്ത്രി ആർ ബിന്ദു, മുൻ മന്ത്രി സി രവീന്ദ്രനാഥ്, പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ്, ഡോ. ടി എസ് ശ്യാംകുമാർ എന്നിവർ പ്രസംഗിക്കും 14ന് രാവിലെ 9.45ന് സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക് സംസാരിക്കും. ഡോ. എസ്. അഭിലാഷ്, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, മന്ത്രികെ എൻ ബാലഗോപാൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍