പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

പട്ടാമ്പി : ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പറത്ത് കരുവാൻ കുഴിയിൽ മുജീബ് റഹ്മാന്റെ മകൻ 15 വയസ്സുള്ള മുഹമ്മദ് നാഫിയാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം പെരുമുടിയൂർ പമ്പ് ഹൗസിന് സമീപം ഭാരതപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് മുഹമ്മദ് നാഫി ഒഴുക്കിൽ പെട്ടത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും നാഫിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പാലക്കാട്ട് നിന്ന് എത്തിയ സ്കൂബ ടീം ഭാരതപ്പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് നാഫിയുടെ മൃതദേഹം കണ്ടെത്തിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍