വടക്കാഞ്ചേരി: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു യോഗാ ദിനം വിപുലമായ രീതിയിൽ നടത്തുന്നതിന് തീരുമാനിച്ചു. അതിനു മുന്നോടിയായി വടക്കാഞ്ചേരി സോണലിൽ ഉള്ളവർക്ക് യോഗ പരിശീലനം ഇരട്ടക്കുളങ്ങര വിഷവൈദ്യ ആശുപത്രിയിൽ വെച്ചും മുണ്ടത്തിക്കോട് സോണലിൽ ഉള്ളവർക്ക് ആര്യംപാടം പകൽ വീട്ടിൽ വെച്ചും പരിശീലനം നടത്താൻ തീരുമാനമെടുത്തു.
യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ ജമീലാബി എ എം, മെഡിക്കൽ ഓഫീസർമാരായ ഡോ. ജയമ്മ ജോസഫ്, ഡോ സ്മിത, ICDS സൂപ്പർ വൈസർ രമ്യ മോൾ, കുടുംബശ്രീ CDS 2 ചെർപേഴ്സൺ ഷെരീഫ ഹസ്സൻ , കുടുംബശ്രീ CDS 1 ഭാരവാഹികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍