പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കർണാടകയിൽ നിന്നും മൃഗങ്ങളെ കൊണ്ടുവരും.

തൃശ്ശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കർണാടകയിൽ നിന്ന് മൃഗങ്ങളെ കൊണ്ടുവരാൻ ധാരണയായി. പുത്തൂരിലേക്ക് കൊണ്ടുവരേണ്ട വന്യമൃഗങ്ങളുടെ വിശദമായ പട്ടിക ഒരു മാസത്തിനകം തയ്യാറാക്കും. കടുവ, കരടി, കാട്ടുനായ, പുലി, ജിറാഫ്, കാട്ടുപോത്ത് എന്നിവയെയും കൂടാതെ അവിടെ ലഭ്യമായിട്ടുള്ള മറ്റു മൃഗങ്ങളെയും കൊണ്ടുവരാനാണ് ധാരണയായിട്ടുള്ളത്. കർണാടക മൃഗശാല അതോറിറ്റി മെമ്പർ സെക്രട്ടറിക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകി. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ കർണാടക വനം മന്ത്രി ഈശ്വർ ഖൊൻഡ്രെയു മായി ബെംഗളൂരിൽ  നടത്തിയ ചർച്ചയിലാണ് ധാരണയായത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍