തൃശ്ശൂർ : മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ടി.കെ ചാത്തുണ്ണി സ്മാരക യുവ ഫുട്ബോൾ പ്രതിഭാ പുരസ്കാരം പി.പി മുഹമ്മദ് ഷാദിലിന് സമ്മാനിച്ചു. തൃശ്ശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടി.കെ ചാത്തുണ്ണി അനുസ്മരണ സമ്മേളനവും നടന്നു. ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. ടി. കെ ചാത്തൂണ്ണിയുടെ ഭാര്യ സ്വർണലത പുരസ്കാര തുക സമ്മാനിച്ചു. ചെയർമാൻ കെ.ബി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഫൗണ്ടർ കെ.എസ് സുദർശൻ, അജയകുമാർ ഉപ്പത്ത്, മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ മഞ്ഞില, ഫുട്ബോൾ താരങ്ങളായ സി.യു പാപ്പച്ചൻ, ജോപോൾ അഞ്ചേരി, മാർട്ടിൻ മാത്യൂസ്, എ.എം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍