വടക്കാഞ്ചേരി :- "ഒരുമിച്ച് നടക്കാം വർഗീയതയ്‌ക്കെതിരെ... ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി... എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ തിരുവനന്തപുരത്തുനിന്നും കാസർഗോഡ് നിന്നും നയിക്കുന്ന കാൽനട ജാഥകൾ മെയ് 28ന് തൃശ്ശൂരിൽ സംഗമിക്കുകയാണ്
ജാഥ സംഗമം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എ ഐ വൈ എഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി വിളിച്ചു ചേർത്ത സംഘാടക സമിതി യോഗം സി പി ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ജയശ്രീ മിനി ഹാളിൽ നടന്ന യോഗത്തിൽ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡണ്ട് നിശാന്ത് മച്ചാട് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, സി പി ഐ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ഇ എം സതീശൻ,, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം ആർ സോമനാരായണൻ,കെ.കെ .ചന്ദ്രൻ, പി കെ പ്രസാദ്, കെ എ മഹേഷ്, ഷീല മോഹനൻ, രാഗിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗം 101 അംഗ കമ്മിറ്റിയെയും 51 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ചെയർമാനായി ഇ എം സതീശനെയും കൺവീനറായി എം വി സുരേഷിനെയും ട്രഷററായി കെ എ മഹേഷിനെയും തെരഞ്ഞെടുത്തു.
0 അഭിപ്രായങ്ങള്‍