കുന്നംകുളത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് കവർച്ച.


കുന്നംകുളത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് കവർച്ച. നാലു പവൻ സ്വർണ്ണാഭരണം മോഷണം പോയി. നഗരസഭാ ഓഫീസിന് സമീപം താമസിക്കുന്ന ഡോ വരുൺ ലക്ഷ്മണന്റെ വീട്ടിലാണ് കവർച്ച. വീടിന്റെ പിറകിലെ വാതിൽ കുത്തി തുറന്ന നിലയിലാണ്. 



 ഡോക്ടർ കുടുംബമായി വിഷുവിന് വിദേശത്തേക്ക് പോയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ വീട്ടിലെ ജോലിക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണമാണ് നഷ്ടപ്പെട്ടത്.



 മുറികളിലെ സാധനങ്ങൾ വാരി വലിയിട്ട നിലയിലായിരുന്നു. മറ്റു സാധനങ്ങൾ മോഷണം പോയിട്ടുണ്ടോയെന്ന് വ്യക്തമല്ല. കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.