രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി 10,000-ന് മുകളിൽ
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി 10,000-ന് മുകളിൽ. 10,158 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഖ ബാധിതരായത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ മാത്രം 1396 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.
31.9% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 15 മാസങ്ങൾക്കിടെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. 24 മണിക്കൂറിനിടെ 5 കോവിഡ് മരണങ്ങളും ഡൽഹിയിൽ സ്ഥിരീകരിച്ചു. അതേസമയം മുംബൈയിലെ പ്രതിദിന കോവിഡ് കേസുകൾ മുൻ ദിവസത്തേക്കാൾ 50% ത്തോളം കുറഞ്ഞു. കഴിഞ്ഞദിവസം സംസ്ഥാനത്ത് 660 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
മുൻ ദിവസം ഇത് 1152 ആയിരുന്നു. രണ്ടു കോവിഡ് മരങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
അടുത്ത 10-12 ദിവസത്തേക്ക് കോവിഡ് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ