🟣 ആദ്യമായി കർഷകത്തൊഴിലാളിക്ക് പെൻഷൻ നടപ്പിലാക്കിയത് 80ലെ ഇടതുസർക്കാർ - വി. എസ്. പ്രിൻസ്. 🟣

ആദ്യമായി കർഷകത്തൊഴിലാളിക്ക് പെൻഷൻ നടപ്പിലാക്കിയത് 80ലെ ഇടതുസർക്കാർ - വി. എസ്. പ്രിൻസ്.

ഇന്ത്യയിലാദ്യമായി കർഷകത്തൊഴിലാളിക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കിയത് കേരളത്തിലെ ഇടതു സർക്കാരാണെന്ന് ബി.കെ.എം.യു. ജില്ലാ സെക്രട്ടറി വി. എസ്. പ്രിൻസ്  വടക്കാഞ്ചേരിയിൽ പറഞ്ഞു. എ.ഐ. ടി. യു. സി. ജില്ലാ പ്രസിഡണ്ടു കൂടിയായ വി. എസ്. പ്രിൻസ്, ബി.കെ.എം. യു. വടക്കാഞ്ചേരി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.കർഷകത്തൊഴിലാളിക്ക് പെൻഷൻ നടപ്പിലാക്കിയപ്പോൾ അതിനെ പ്രത്യുൽപാദനപരമല്ലാത്ത അനാവശ്യ ചെലവ് എന്ന്  വിമർശിച്ച യു. ഡി.എഫ്. നും, ഇത്തരം പെൻഷനുകൾ കൊടുക്കേണ്ടതില്ലെന്നു നിലപാടെടുക്കുന്ന BJP യുടെ കേന്ദ്രസർക്കാരിനും ഇടയിൽ സാധാരണക്കാരായ കർഷകത്തൊഴിലാളികളുടെ ഏകപ്രതീക്ഷ കേരളത്തിലെ ഇടതുമുന്നണി സർക്കാർ മാത്രമാണെന്നും പ്രിൻസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

 കൺവെൻഷന് മണ്ഡലം ജോയിൻ്റ് സെക്രട്ടറി സി. ആർ. രാജേഷ് സ്വാഗതം പറഞ്ഞു.  മണ്ഡലം പ്രസിഡൻ്റ് സുനിൽ കുന്നത്തേരി അദ്ധ്യക്ഷത വഹിച്ചു. 
മണ്ഡലം സെക്രട്ടറി പി.വി. സുധീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

എം. ആർ. സോമനാരായണൻ, എം.യു. കബീർ, എം..എ. വേലായുധൻ, ഇ. എൻ. ശശി, സി.വി. പൗലോസ്, ഒ.ആർ. ഷീലാമോഹൻ എന്നിവർ പ്രസംഗിച്ചു. കെ.കെ. അബൂബക്കർ നന്ദി പറഞ്ഞു.

 കൺവെൻഷൻ താഴെ പറയുന്നവരെ വടക്കാഞ്ചേരി നിയോജക മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുത്തു.
*കെ. കെ. അബൂബക്കർ* [ പ്രസിഡൻ്റ് ]
സുമതി കൃഷ്ണൻ, പ്രഭാകരൻ തോളൂർ, പി. ആർ. അയ്യപ്പൻ 
[വൈസ് പ്രസിഡണ്ടുമാർ]
*പി.വി.സുധീർ* [സെക്രട്ടറി ]
സുനിൽ കുന്നത്തേരി, സി. ആർ. രാജേഷ്, ശ്രുതി ലാലു 
[ജോയിൻ്റ് സെക്രട്ടറിമാർ ]
*പി. ആർ. സുരേഷ് ബാബു* [ട്രഷറർ]

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍