2 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പഴയന്നൂര്‍ പഞ്ചായത്തിന് പുതിയ സെക്രട്ടറി.
എന്‍ എം ഷെറീഫാണ് സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്. പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് സി സി സുരേഷ്, സ്ഥിരം സമിതി അധ്യക്ഷര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. മുന്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലയളവിലെ തൊഴിലുറപ്പ് രംഗത്തെ അഴിമതികളെത്തുടര്‍ന്ന് ഇവിടെ നിയോഗിക്കപ്പെടുന്നവര്‍ ചാര്‍ജ് എടുക്കുന്നതിനുമുന്നേ മെഡിക്കല്‍ ലീവെടുക്കുകയും പിന്നീട് സ്ഥലം മാറ്റം വാങ്ങിപ്പോകുകയായിരുന്നു പതിവ്. 2023 ഏപ്രില്‍ മുതല്‍ ഇവിടെ സെക്രട്ടറിയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് അസി.സെക്രട്ടറിമാരാണ് അധിക ചുമതല വഹിച്ചുപോന്നിരുന്നത്. നിലവില്‍ തൊഴിലുറപ്പ് അഴിമതി വിജിലന്‍സ് അന്വേഷിച്ചുവരികയാണ്. എന്‍ എം ഷെറീഫ് പാഞ്ഞാള്‍ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് പഴയന്നൂരിലെത്തുന്നത്. വള്ളത്തോള്‍ നഗര്‍, വരവൂര്‍, മുള്ളൂര്‍ക്കര തുടങ്ങിയ പഞ്ചായത്തുകളിലും സെക്രട്ടറി ചുമതല വഹിച്ചിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍