ജാതിയോ മതമോ രാഷ്ട്രിയമോ ഒന്നും തിരയാതെ സമൂഹത്തിലെ മുഴുവൻ വ്യക്തികളെയും ഒരുമിച്ച് ഇരുത്തി ഒരു വിശ്വാസങ്ങൾക്കും പോറൽ ഏൽപ്പിക്കാതെ എം ഇ എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇഫ്താർ സംഗമങ്ങളിലെ സാഹോദര്യവും സ്നേഹമാണ് യഥാർത്ഥ കേരള സ്റ്റോറി. വിവിധ മതവിഭാഗങ്ങളിൽ വിവിധ തരത്തിലുള്ള വ്രതാനുഷ്ഠങ്ങളുണ്ട് ഇതിന്റെയെല്ലാം ലക്ഷ്യം മനസിനെ ശുദ്ധികരിച്ച് മനുഷ്യ നൻമക്കായി ഒരോവ്യക്തിയെയും സജമാക്കുകയെന്നതാണ്. ഇതിന് പോറൽ ഏൽപ്പിക്കുവാൻ ഒരു മാധ്യമത്തിനും കഴിയില്ല അത്രക്കും ദൃഢമാണ് കേരള ജനത. എം.ഇ എസ് തൃശൂർ ജില്ലാകമ്മിറ്റിയും തലപ്പിളി താലൂക്ക് കമ്മിറ്റിയും ചേർന്ന് വടക്കാഞ്ചേരി കാഞ്ഞിരക്കോട് ഒലീവ് ഇന്റർ നാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. എം.ഇ.എസ് തൃശൂർ ജില്ലാ പ്രസിഡണ്ട് പി.കെ മുഹമ്മദ് ഷെമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പണ്ഡിതനും ഓട്ടുപാറ തൻവീറുൽ ഇസ്ലാം കേന്ദ്ര ജുമാമസ്‌ജിദ് ഖത്തീബുമായ അമീർ അസ്ഹരി റംസാൻ സന്ദേശം നൽകി. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് പി.എൻ. വൈശാഖ് റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ. എസ്. അബ്ദുൽ ജബ്ബാർ, സെക്രട്ടറി എം. എ. റഷീദ് എന്നിവർ ചേർന്ന് റിലീഫ് കിറ്റ് എറ്റ് വാങ്ങി. ആര്യ മഹർഷി അര്യലോക്, ഫാ. വർഗ്ഗീസ് തരകൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ അഡ്വ, കെ.എം. നവാസ്, വി.എം ഷൈൻ, ജില്ലാ ട്രഷറർ കെ.എം മുഷ്താഖ് മൊയ്തീൻ, എം. പി. മുസ്ലീം ലീഗ് സംസ്‌ഥാന കമ്മിറ്റി അംഗം കുഞ്ഞിക്കോയ തങ്ങൾ വടക്കാഞ്ചേരി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് അജിത്കുമാർ മല്ലയ, ആക്ട്സ് പ്രസിഡണ്ട് വി.വി. ഫ്രാൻസിസ്, എം. ഇ. എസ് ഭാരവാഹികളായ ഇ.ഐ മുജീബ്, കെ.എച്ച് മുഹമ്മദ് ബാബു, പി.കെ.അബ്ദുറഹിമാൻ, എ.എ മുഹമ്മദ് ഇക്ബാൽ റഷീദ് അതിര, അഡ്വക്കറ്റ് കെ.കെ. സക്കീർ ഹുസൈൻ ഷഹീം ഷാഹുൽ,നസീർ കാതിയാളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ജില്ല സെക്രട്ടറി കെ.എം അബ്ദുൽ ജമാൽ സ്വാഗതവും, റീലിഫ് കമ്മിറ്റി ചെയർമാൻ വി എ അബൂബക്കർ പെൻക്കോ നന്ദിയും പറഞ്ഞു
0 അഭിപ്രായങ്ങള്‍