കേച്ചേരി പറപ്പൂക്കാവ് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ റോഡിൽ ഏറ്റുമുട്ടി.
കേച്ചേരി പറപ്പൂക്കാവ് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ റോഡിൽ ഏറ്റുമുട്ടി. തമ്മിലടിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി 34 വയസുള്ള ബിജിക്കാണ് പരിക്കേറ്റത്. പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും മറ്റൊരാനയുടെ പാപ്പാന്മാർ ചേർന്ന് ബിജിയെ മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റയാളെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ