ഷൊറണൂർ - നിലമ്പൂർ പാതയിൽ ആദ്യമായി ഇലക്ട്രിക്ക് ലോക്കോ ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഓടി.
ഷൊറണൂർ - നിലമ്പൂർ പാതയിൽ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ എ.കെ. സിദ്ധാർത്ഥ വൈദ്യുതീകരിച്ച പാത പരിശോധിച്ച് ട്രാക്കിൽ വേഗപരിശോധന (സ്പീഡ് ട്രയൽ) നടത്തി.വൈദ്യുതീകരിച്ച പാതയുടെ പരിശോധനയും ഇലക്ട്രിക്ക് എഞ്ചിൻ വച്ചുള്ള പരീക്ഷണ ഓട്ടവുംനടന്നു. ഷൊറണൂർ - നിലമ്പൂർ പാതയിൽ ആദ്യമായി ഇലക്ട്രിക്ക് ലോക്കോ ഉപയോഗിച്ച് വണ്ടി ഓടി.
ദക്ഷിണ റെയിൽവേ ചെന്നൈ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ ശ്രീ.എ.കെ.സിദ്ധാർത്ഥ, പാലക്കാട് ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ എസ്.ജയകൃഷ്ണൻ, പാലക്കാട് ഡിവിഷൻ സീനിയർ ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ ശ്രീ.എം. വാസുദേവൻ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്ദ്യോഗസ്ഥരെ നിലമ്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ കൌൺസിൽ ജനറൽ സെക്രട്ടറി ശ്രീ ജോഷ്വാ കോശി, വൈസ് പ്രസിഡന്റ് ശ്രീ അനസ് യൂണിയൻ എന്നിവർ സ്വീകരിക്കുകയും വികസനവിഷയങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തൂ. സമയബന്ധിതമായി പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കിയ റെയിൽവേക്ക് നിലമ്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ കൌൺസിൽ അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തി.
ഷൊറണൂർ - നിലമ്പൂർ പാതയിൽ ആദ്യമായി ഇലക്ട്രിക്ക് ലോക്കോ ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഓടി.
കന്നി ഓട്ടത്തിന്റെ വീഡിയോ
(വാണിയമ്പലം വിട്ട ശേഷം)👇
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ