നടനും എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി.

നടനും എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുരേഷ് ഗോപി വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശ്ശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

സ്ഥാനാർത്ഥിയായ സുരേഷ് ഗോപി നല്‍കുന്ന അഭ്യർത്ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. തൃശ്ശൂർ ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ആണ് ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ സ്ഥാനാർത്ഥിയുടെ വിശദീകരണം തേടിയിരിക്കുന്നത്. നേരത്തെ സുരേഷ് ഗോപി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യാപകമായി മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു എന്ന് കാണിച്ച്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.