കാഞ്ഞാണിയിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനുമായുണ്ടായ വാക്കുതർക്കത്തിനിടയിൽ അച്ഛനേയും അമ്മയേയും കുത്തി പരിക്കേൽപ്പിച്ചു.
കാഞ്ഞാണി അമ്പലക്കാട് സ്വദേശി കുറ്റിക്കാട്ടിൽ കുട്ടൻ (65), ഭാര്യ ലത ( 60 ) എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ലതീഷ് (35 ) അന്തിക്കാട് പൊലീസിൻ്റെ പിടിയിലായി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
മദ്യപിച്ച് എത്തിയ ലതീഷ് അച്ഛനുമായാണ് വാക്കുതർക്കവും തുടർന്ന് അടിപിടിയും നടത്തിയത്. ഇതിനിടയിലാണ് കുട്ടന് കുത്തേറ്റത്. പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടയിലാണ് അമ്മ ലതക്കും പരിക്കേറ്റത്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് ലതീഷിനെ പിടികൂടുകയായിരുന്നു. കുട്ടനേയും ലതയേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ