കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആദരം 2024 നടന്നു.

കുമരനെല്ലൂർ ഗ്രാമീണ വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ കുമരനെല്ലൂർ പ്രദേശത്തുള്ള വയോജനങ്ങളെ, വിശിഷ്യാ ചുമട്ടുതൊഴിലാളികളെയും, കുമരനെല്ലൂർ ഗ്രാമത്തിലെ കവിതാരചയിതാക്കളായ നിഖില്‍നെയും നീതുവിനെയും ചടങ്ങിൽ ആദരിച്ചു. വായനശാല പ്രസിഡന്റ് ജൂലി ഷാജു അധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.


വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  രമണി ശിവരാമൻ സ്വാഗത ഗാനം ആലപിച്ചു. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർമാരായ  എ.ഡി അജി,  മല്ലിക സുരേഷ്, വായനശാല വൈസ് പ്രസിഡന്റ് എ.എച്ച്. അബ്ദുൽസലാം എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല മുഖ്യരക്ഷാധികാരി ശ്രീനാഥ് പുഴങ്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ വായനശാല സെക്രട്ടറി  സജിത സേതു നന്ദി രേഖപ്പെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍