തൃശ്ശൂര്‍ പെരിങ്ങോട്ടുകര കരുവാൻകുളത്ത് കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

 

തൃശ്ശൂര്‍ പെരിങ്ങോട്ടുകര കരുവാൻകുളത്ത് കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു..എടത്തിരുത്തി കുട്ടമംഗലം സ്വദേശി 48 വയസ്സുള്ള  അബ്ദുൽ റഷീദ് ആണ് മരിച്ചത്. ഇന്നലെ  വൈകീട്ട് ആറ് മണിയോടെ പെരിങ്ങോട്ടുകര കരുവാങ്കുളത്തുള്ള ബന്ധുവിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.


ആട്ടിൻകുട്ടി കിണറ്റിൽ വീണതിനെതുടർന്ന് കിണറ്റിൽ ഇറങ്ങിയതായിരുന്നു റഷീദ്. കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു. ഫയർ ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.