വടക്കാഞ്ചേരി നഗരസഭയുടെ മാലിന്യ സംസ്കരണ മാതൃക പഠിക്കാൻ ചങ്ങനാശ്ശേരി നഗരസഭയിൽ നിന്നും 130 അംഗസംഘം സന്ദർശിച്ചു.

വടക്കാഞ്ചേരി നഗരസഭയുടെ മാലിന്യ സംസ്കരണ മാതൃക പഠിക്കാൻ ചങ്ങനാശ്ശേരി നഗരസഭയിൽ നിന്നും നഗരസഭാ ചെയർമാരും വൈസ് സ്റ്റാൻഡിങ് കമ്മിറ്റി പ്രതിനിധികൾ അടങ്ങിയ കൗൺസിൽ അംഗങ്ങളും ശുചിത്വമിഷൻ പ്രതിനിധികളും ഹരിത കർമ്മ സേന വിഭാഗവും സാനിറ്റേഷൻ ജീവനക്കാരും അടങ്ങിയ 130 അംഗസംഘം സന്ദർശിച്ചു.

നഗരസഭയുടെ കുമ്പളങ്ങാട് സ്ഥിതി ചെയ്യുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങളും. നഗരസഭയുടെ കൈമാറ്റ ചന്തയുടെ പ്രവർത്തനങ്ങളും വിശദമായി കണ്ടു മനസ്സിലാക്കിയ അംഗങ്ങൾക്ക് നഗരസഭാ സെക്രട്ടറി കെ കെ മനോജ് പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. ജൈവ മാലിന്യ സംസ്കരണത്തിന് കേരളത്തിലെ തന്നെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന നഗരസഭയാണ് വടക്കാഞ്ചേരി. യാതൊരുതരത്തിലുള്ള ശബ്ദമോ ദുർഗന്ധമോ ഒന്നുമില്ലാതെ അഞ്ച് ടണ്ണിൽ അധികം മാലിന്യം ദിനംപ്രതി സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് കുമ്പളങ്ങാട് നിലവിലുള്ളത്, കേരളത്തിൽ പ്ലാസ്റ്റിക് തരംതിരിച്ച് ഏറ്റവും മികച്ച രീതിയിൽ വരുമാനം ഉണ്ടാക്കുന്ന ഹരിത കർമ്മ സേനയാണ് വടക്കാഞ്ചേരി യുടേത്.



 മാതൃകാപരമായ പ്രവർത്തനത്തിനും മാലിന്യ സംസ്കരണ മേഖലയിലെ നൂതന സംഭാവനയ്കും ദേശീയതലത്തിൽ ശ്രദ്ധ നേടുകയും പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്ത കൈമാറ്റ ചന്തയാണ് നഗരസഭയുടെ കീഴിൽ കുമ്മായച്ചിറയിൽ പ്രവർത്തിക്കുന്ന നവകാന്തി കൈമാറ്റ ചന്ത. സ്വച്ഛഭാരത് മിഷൻ കപ്പാസിറ്റി ബിൽഡിംഗ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്കരണമാതൃകകൾ പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് വടക്കാഞ്ചേരി നഗരസഭയിൽ സന്ദർശനം നടത്തിയത്.



 ജൈവമാലിന്യത്തിന്റെ സ്വാഭാവിക ദുർഗന്ധങ്ങൾ ഒന്നും ഇല്ലാതെ പ്രവർത്തിക്കുന്ന നഗരസഭയുടെ ഡി വാട്ടർഡ് സംസ്കരണ പ്ലാന്റ് നിലവിൽ ജൈവമാലിന്യ സംസ്കരണ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തരണം ചെയ്യുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യ ങ്ങൾ തരംതിരിച്ച് വിൽപ്പന നടത്തി വരുമാനം ഉണ്ടാക്കുന്ന രീതിയും കൈമാറ്റ ചന്തയും ഏറ്റവും മാതൃകാപരമാണെന്ന് സംസ്ഥാനത്തെ മറ്റു ഹരിത കർമ്മ പ്രചോദനം ഉൾക്കൊള്ളുന്നവവയാണ് ന്നും അവർ അറിയിച്ചു. ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്സൺ ബീന ജോയ് വൈസ് ചെയർമാൻ മാത്യൂസ് ജോർജ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം നജിയ തുടങ്ങിയവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.