വടക്കാഞ്ചേരി: ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ ഓട്ടുപാറയിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് വടക്കാഞ്ചേരിയിൽ ചേർന്ന പ്രതിഷേധയോഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.എം സതീശൻ അധ്യക്ഷനായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എൻ സുരേന്ദ്രൻ, എം.ജെ ബിനോയ് സി.പി.ഐ എൽ .സി സെക്രട്ടറി കെ.എ മഹേഷ്,എം.എ വേലായുധൻ, എം.യു കബീർ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍