21 സംസ്ഥാനങ്ങളിലെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഉത്സവാഘോഷം കണക്കിലെടുത്ത് ബിഹാറിൽ നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത് അവസാനിക്കുക. നാളെ മുതൽ തന്നെ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനയും ആരംഭിക്കും.
മാർച്ച് 30 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രിൽ 19നാണ് നടക്കുക. അതേസമയം തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർഥിയുമായ കെ അണ്ണാമലൈ, മുൻ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ ചെന്നൈ സെൻട്രലിലെ സ്ഥാനാർത്ഥിയുമായ ദയാനിധി മാരൻ തുടങ്ങിയ പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍