സംഘടിതമായി വോട്ടുകൾ ചേർത്തും, ആസൂത്രിതമായി വോട്ടുകൾ വെട്ടികളഞ്ഞും നടത്തുന്ന വോട്ടുകൊള്ളയ്ക്കെതിരെയും, ജനമൈത്രി പോലീസുകളെ ജനവൈരി പോലീസുകളാക്കിയ ഭരണകൂടങ്ങൾക്കെതിരെയും ജനകീയ കോടതിയിൽ വിചാരണ ചെയ്യുന്നതിനുമാണ് ജ്യോതിർഗമയ സംഘടിപ്പിച്ചത്. കുറ്റമറ്റ വോട്ടർ പട്ടികയും, സുതാര്യമായ തിരഞ്ഞെടുപ്പും രാജ്യത്ത് ഉണ്ടാകണമെന്നും, ജനമൈത്രി പോലീസുകളെ വീണ്ടെടുക്കണമെന്നും സദസ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ഭരണഘടന മുന്നിൽ നിർത്തിയുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ സദസിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് ജേതാവും, പ്രശസ്ത ചലചിത്ര നിരൂപകനുമായ ഡോ. അരവിന്ദൻ വല്ലച്ചിറ ഉദ്ഘാടനം നിർവഹിച്ചു. ജോസ് കുന്നപ്പിള്ളി, പി. എസ്. സുനിൽകുമാർ, ഉദയകുമാർ, നിധിൻ ജോസ്, കെ. കെ. ആന്റോ, അജിതൻ പല്ലിശ്ശേരി, പി. എ. ജോസഫ്, ചന്ദ്രൻ വെളുത്തേടത്ത്, ജോൺസൻ പാലക്കൻ, വിൽസൻ പ്ലാക്കൽ, ജോർജ്ജ് മഞ്ഞിയിൽ, സി. ജി. സുബ്രമഹ്ണ്യൻ, കെ. മാധവൻ, സിന്റമോൾ സോജൻ, കെ. എ. ബാബു, ബേബി പെട്ടിക്കൽ, ജോസ് വടക്കൻ, മനോജ് പിഷാരടി, ബാബു, ജോൺ. സി. ജോർജ്ജ്, മുകുന്ദൻ, വൽസൻ തുടങ്ങിയവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍