യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയ പെസഹാ തിരുനാൾ നാളെ.

പ്രാർഥനയുടെയും ധ്യാനത്തിന്‍റെയും ഒരുക്കത്തിന്‍റെയും വിശുദ്ധവാരത്തിലൂടെ കടന്നുപോകുകയാണ് ക്രൈസ്തവർ. വാർഷികധ്യാനവും കുമ്പസാരവുമെല്ലാം ഇന്നത്തോടെ പൂർത്തിയാകും രോഗികള്‍ക്കും പ്രായാധിക്യത്തിന്‍റെ അവശതകള്‍മൂലം പള്ളികളില്‍ എത്താൻ കഴിയാത്തവർക്കുമായി നിരവധി ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുക്കർമങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

നാളെ യേശുക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ച പെസഹാതിരുനാള്‍. യേശുദേവൻ തന്‍റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓർമ്മയാചരണം കൂടിയാണിത്. പെസഹാ എന്ന വാക്കിന്‍റെ അർഥം കടന്നുപോകല്‍ എന്നാണ്.  പിറ്റേന്നാണ് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ സ്മരണയാചരിക്കുന്ന ദുഃഖവെള്ളി. വരുന്ന ഞായറാഴ്ചയാണ് തിരുനാളുകളുടെ തിരുനാള്‍ എന്നറിയപ്പെടുന്ന ഈസ്റ്റർ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.