സ്വകാര്യ ബസ്സിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിച്ച രക്ഷകരായ ജോണീസ് ബസ്സിലെ ജീവനക്കാരായ ജുബിനെയും ജോൺസനെയും അശ്വിനി സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.
പ്രസിഡണ്ട് സന്തോഷ് കോലഴി അദ്ധ്യക്ഷത വഹിച്ചു തൃശൂർ ഈസ്റ്റ് എസ് എച്ച്.ഒ ജിജോ, അശ്വിനി ആശുപത്രി എക്സിക്യുട്ട് ഡയറക്ടർ എ. എസ് ധർമ്മൻ എന്നിവർ ചേർന്ന് അനുമോദിച്ചു, ജനറൽ മാനേജർ പി. കെ. രാജു, ബസ്സ് ഉടമ സംഘടന പ്രതിനിധി കൃഷ്ണകിഷോർ സെക്രട്ടറി, നിഖിൽ ലക്ഷ്മൺ, ബെൻസി ബി.സി. ലിയോ അഗസ്റ്റിൻ, ജയപ്രസാദ്. ജോണീസ് ബസ്സുടമ സ്റ്റീജോൺ ദേവസി എന്നിവരും പങ്കെടുത്തു. ശക്തൻ ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നിരവധി യാത്രക്കാരും തൊഴിലാളികളും പങ്കാളികളായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍