ലോക ഇഡ്ഡലിദിനമായ ശനിയാഴ്ച തൃശ്ശൂരിൽ ഇഡ്ഡലിമേള സംഘടിപ്പിക്കും.
പാണ്ടിസമൂഹമഠം ഹാളിൽ 10 മുതൽ രാത്രി 7.30 വരെയാണ് പരിപാടി. സ്റ്റിക്ക് ഇഡ്ഡലി, ചില്ലി ഇഡ്ഡലി, രാമശ്ശേരി ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, സോയാബീൻ, ഗ്ലാസ് ഇഡ്ഡലി, ഇളനീർ ഇഡ്ഡലി, മസാല ഇഡ്ഡലി, ഫ്രൈഡ് ഇഡ്ഡലി, തക്കാളി, കാബേജ്, ആലുപാക്ക് ഇഡ്ഡലി, സ്ക്വയർ ഇഡ്ഡലി, ഉപ്പുമാവ് ഇഡ്ഡലി, മാമ്പഴം, പൈനാപ്പിൾ, വെർമിസെല്ലി, ഓട്ട്സ്, ബാർലി, കുക്കുമ്പർ, വെജ് ഇഡ്ഡലി തുടങ്ങി 50-ൽപ്പരം വ്യത്യസ്ത രുചികൾ മേളയിൽ ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന ഗ്രാഫിക്സ് കൂട്ടായയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ