കാടിന് നടുവിലെ ആറ്റൂർ അസുരംകുണ്ട് ഡാമില്‍ കടുത്ത വേനലിലും ജലസമൃദ്ധി. മുള്ളൂർക്കര പഞ്ചായത്തിലാണ് ആറ്റൂർ അസുരംകുണ്ട് ഡാം.

കാടിന് നടുവിലെ ആറ്റൂർ അസുരംകുണ്ട് ഡാമില്‍ കടുത്ത വേനലിലും ജലസമൃദ്ധി. മുള്ളൂർക്കര പഞ്ചായത്തിലാണ് ആറ്റൂർ അസുരംകുണ്ട് ഡാം. രണ്ടര കിലോമീറ്ററോളം കാടിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രക്കൊടുവില്‍ ഡാമിലെത്താം. ആന, പുള്ളിമാൻ തുടങ്ങിയ വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനായി ഡാമിലെത്താറുണ്ട്.

ചേലക്കര, മുള്ളൂർക്കര പഞ്ചായത്തുകളിലെ കർഷകർ വേനല്‍ക്കാലത്ത് പുഞ്ചകൃഷിക്ക് ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. വനം-വന്യജീവി സംരക്ഷകനും സംസ്ഥാന ബയോ നാച്വറല്‍ ക്ലബ് പ്രസിഡന്റുമായ ഡോ. കെ.എം. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘവും വനപാലകരും 24 മണിക്കൂറും കാടകം കാത്ത് ഇവിടെയുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.