ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി മേഖല 2024-25 വർഷത്തെ' തിരിച്ചറിയൽ കാർഡ് വിതരണം വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്നു. എ.കെ.പി.എ അത്താണി യൂണിറ്റ് അംഗം ടി.എൻ ഗോപിയുടെ നിര്യാണത്തിൽ പ്രതിച്ഛായക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം ആണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
എ.കെ.പി.എ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ മുതിർന്ന അംഗം ജോർജിന് ഐ.ഡി കാർഡ് നൽകി. ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡൻ്റ് കെ .എസ് . വൈശാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു സംഘടന റിപ്പോർട്ട് അവതരണം നടത്തി മേഖല ഇൻ ചാർജ് കെ.കെ മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ: സെക്രട്ടറി ഷാജി ലെൻസ്മെൻ, സുബിൻ ചെറുതുരുത്തി, പി.വി മുരളി, ഫ്രാൻസിസ് ചെമ്പരത്തി, രാഹുൽ കല്ലമ്പാറ, മിഥുൻ അൽഫാ, തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മണി ചെറുതുരുത്തി സ്വാഗതവും മേഖലാ ട്രഷറർ കെ.കെ പ്രസാദ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍