വടക്കാഞ്ചേരി നഗരസഭ 38-ാം ഡിവിഷൻ മുണ്ടത്തിക്കോട് ലിയോ - വിനോദ് ചികിത്സാ സഹായ നിധിയുടെ ധന സമാഹാരണത്തിനായി മുണ്ടത്തിക്കോടിന്റെ കൂട്ടായ്മ പ്രായഭേദമന്യേ ഫുട്ബോളിലൂടെ ഒന്നിക്കുകയാണ്.
വടക്കാഞ്ചേരി നഗരസഭ 38-ാം ഡിവിഷൻ മുണ്ടത്തിക്കോട് ലിയോ - വിനോദ് ചികിത്സാ സഹായ നിധിയുടെ ധന സമാഹാരണത്തിനായി മുണ്ടത്തിക്കോടിന്റെ കൂട്ടായ്മ പ്രായഭേദമന്യേ ഫുട്ബോളിലൂടെ ഒന്നിക്കുകയാണ്. മാർച്ച് 29,30,31 തീയതികളിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന മുണ്ടത്തിക്കോട് പ്രീമിയർ ലീഗ് 2024 മത്സരത്തിൽ നിന്നും ലഭിക്കുന്ന തുക ചികിത്സാ നിധി യിലേക്ക് മാറ്റും.
ഇതിനോടകം വിവിധ മാർഗങ്ങളിലൂടെ സമാഹരിച്ച 10 ലക്ഷം രൂപ കൈ മാറി ഒരു കൈത്താങ് ആകാൻ സാധിച്ചതിൽ കൃതാർത്ഥരാണ് ഭാരവാഹികൾ. ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, കെ. ആർ പ്രശാന്ത്, ഇ. ജി സജീഷ്, എ. സുധീഷ്ബാബു എന്നിവരാണ് നേതൃത്വം നൽകുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ