മോഹനിയാട്ട പഠനത്തില്‍ സമൂലമാറ്റത്തിനൊരുങ്ങി കേരള കലാമണ്ഡലം.

മോഹനിയാട്ട പഠനത്തില്‍ സമൂലമാറ്റത്തിനൊരുങ്ങി കേരള കലാമണ്ഡലം. മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും അവസരമൊരുക്കാനാണ് ആലോചന. കലാമണ്ഡലം ഭരണ സമിതി യോഗത്തിൽ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ പ്രവേശനം എന്ന തീരുമാനത്തിലേക്ക് ഭരണ സമിതി എത്തുന്നത്. 

ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കുന്ന രീതിയില്‍ സംവിധാനം രൂപീകരിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയില്‍ വെക്കുമെന്നും കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി അനന്തകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലത്തിന് അധിക ബാധ്യത ഇല്ലാതെ പുതിയ സംവിധാനം കൊണ്ടുവരാനാണ് ആലോചന.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.