വിദേശ കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.
തൃശൂര്‍ കേച്ചേരി പ്രദീപ് വീഹാറില്‍ മുഹമ്മദ് ആഷിഖ് (51) ആണ് ആലപ്പുഴയിൽ പൊലീസിന്റെ പിടിയിലായത്. വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറുടെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2022ലാണ് ജില്ല കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയത്. താന്‍ എംഡിയായിട്ടുള്ള കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷമാണ് നിരവധി പേരില്‍ നിന്ന് പണം തട്ടിയത്. അമീര്‍ മുസ്തഫ എന്ന വ്യാജ പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ