ചേലക്കര അന്തിമഹാകാളൻകാവ് വേല ഇന്ന് ആഘോഷിക്കുന്നു.

ഒരുമാസത്തിലധികം നീണ്ടുനിൽക്കുന്ന പരമ്പരാഗത വേലച്ചടങ്ങുകൾ വേലയുടെ സവിശേഷതയാണ്. കുറുമല, തോന്നൂർക്കര, പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂർ-ചേലക്കോട് എന്നീ അഞ്ച് ദേശങ്ങളാണ് വേലയുടെ പ്രധാന പങ്കാളികൾ.

പന്തലൊരുക്കുന്നതും പുല്ലുവേലയും പാറുവേലയുമായി തുടക്കം. വേല കൂറയിട്ടുകഴിഞ്ഞാൽ കാളി-ദാരിക കളംപാട്ട്, കളംമായ്ക്കൽ, കൊങ്ങിലിടി, വേലനാളിലെ ഭദ്രകാളിക്കളം, കാളി-ദാരിക തേർത്തട്ടിലേറിയുള്ള കാവിലെ പ്രദക്ഷിണം, കാളി-ദാരിക സംവാദം, പ്രതീകാത്മക ദാരികവധം എന്നിങ്ങനെ ചടങ്ങുകൾ ഒട്ടനവധിയാണ്. അഴകുള്ള പൊയ്‌ക്കാളകളും വാദ്യവിസ്‌മയങ്ങളും അവിസ്‌മരണീയമാക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍