എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്.

എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. സമയപരിധി ലംഘിച്ച് ബാറുകള്‍ പ്രവർത്തിക്കാനും, ലൈസൻസ് നിയമലംഘനങ്ങള്‍ക്ക് കണ്ണടക്കാനും, പണവും പാരിതോഷികവും ചില ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇനി പരാതിയുണ്ടായാൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉള്‍പ്പെടെ നടപടിയുണ്ടാകുമെന്ന് എക്സൈസ് കമ്മീഷണർ സർക്കുലര്‍ ഇറക്കി.

 ഇരിങ്ങാലക്കുടയിലെ ബാറുകളിൽ നിന്നും ഉദ്യോഗസ്ഥര്‍ മാസപ്പടി കൈപ്പറ്റിയെന്നായിരുന്നു ബാറുടമകളുടെ പരാതി. ഇതിന് പിന്നാലെയാണ് എക്സൈസ് കമ്മീഷണര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.  തുടര്‍ന്നാണ് ആരോപണം ശരിവെക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കൈമാറിയത്. തുടര്‍ന്നിറക്കിയ സര്‍ക്കുലറിൽ തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിൽ അനഭിലഷണീയ പ്രവണതകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷണർ മഹിപാൽയാദവ് സമ്മതിക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍