കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ ലക്നൗവിലെ 19 പഞ്ചായത്ത് പ്രസിഡൻ്റ് മാരടങ്ങുന്ന സംഘമാണ് എരുമപ്പെട്ടി എൽ.പി.സ്കൂളിൽ സന്ദർശനം നടത്തിയത്.
എരുമപ്പെട്ടി സർക്കാർ സ്കൂളിലെ ആധുനിക രീതിയിൽ വിശാലമായ ക്ലാസ്മുറികളുള്ള കെട്ടിടവും അത്യാധുനിക രീതിയിൽ വീഡിയോ പ്രൊജക്ടറുകളും ശബ്ദ സംവിധാനങ്ങളുമുള്ള സ്മാർട്ട് ക്ലാസ് മുറികളും കുട്ടികളുടെ വിനോദത്തിനായി നിർമ്മിച്ച ശലഭ പാർക്കും അത്ഭുതത്തോടെയാണ് യു.പി ജനപ്രതിനിധികൾ നോക്കി കണ്ടത്.
പാട്ടും കളികളുമുള്ള പഠന രീതികളും സംഘത്തെ ആഘർഷിച്ചു. പ്രധാന അധ്യാപിക കെ.എ സുചിനി പി.ടി.എ പ്രസിഡൻ്റ് പി.എം യൂസഫ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ അതിഥികളെ സ്വീകരിച്ച് സൽക്കരിച്ചു. കേരളത്തിലെ സർക്കാരുകളും ത്രിതല പഞ്ചായത്തുകളും വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യവും മലയാളികളുടെ അതിഥി സൽക്കാരവും പ്രശംസനീയമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
കില പ്രതിനിധി പി.വി രാമകൃഷ്ണൻ്റെ നേതൃത്വത്തിലാണ് ഇവർ എരുമപ്പെട്ടി പഞ്ചായത്തിൽ സന്ദർശനം നടത്തിയത്. ആയൂർവേദ ആശുപത്രി, അങ്കണവാടികൾ, പ്രശസ്തമായ നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രം, കുതിര വേലയ്ക്ക് പേര് കേട്ട മങ്ങാട്ട്ക്കാവ് ക്ഷേത്രം എന്നിവടങ്ങളിലും സംഘം സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്തലാൽ, വൈസ് പ്രസിഡൻ്റ് ബിന്ദു ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതൻ, ഷീജ സുരേഷ്, അംഗങ്ങളായ എം.കെ ജോസ്, എൻ.പി അജയൻ, ഇ.എസ് സുരേഷ്, സ്വപ്ന പ്രദീപ്, കെ.ബി ബബിത ,പി.എം സജി എന്നിവർ യു.പി സംഘത്തെ അനുഗമിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍