10 കോടി അടിച്ചത് കണ്ണൂർ സ്വദേശിക്ക്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് കണ്ണൂർ സ്വദേശിക്ക്. ഒന്നാം സമ്മാനം ലഭിച്ച SC 308797 എന്ന ടിക്കറ്റിൻ്റെ ഉടമ കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറാണ്. ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജൻസിയിലെ ഏജന്റ്റ് രാജു വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

10 കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് തുക ലഭിക്കുന്നത്. 7കോടി രൂപ ലഭിച്ചാൽ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാൻ സാധിക്കില്ല. അതിൽ കേന്ദ്ര സർക്കാരിന്റെ ആദായനികുതി കണക്ക് പ്രകാരം 1,10,30,625 രൂപ അടയ്ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസായി 16,33,725 രൂപയും അടയ്ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.