സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

വടക്കാഞ്ചേരി ലയൺസ് ക്ലബ്ബും വടക്കാഞ്ചേരി നഗരസഭയും തൃശ്ശൂർ ആര്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വടക്കാഞ്ചേരി നഗരസഭയുടെ 11,12,13,14  ഡിവിഷനുകളിൽ ഉള്ളവർക്ക് ഡിസംബർ 22ന് കുമരനെല്ലൂർ ഒന്നാംകല്ല് ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് പരിശോധന നടത്തുന്നതാണ് . വടക്കാഞ്ചേരി നഗരസഭയെ തിമിരമുക്തമാകുന്നതിൻ്റെ ഭാഗമായാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. നഗരസഭ ചെയർമാൻ  പി.എൻ സുരേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗൺസിലർമാരായ മല്ലിക, സി.വി മുഹമ്മദ് ബഷീർ, എ.ഡി അജി, ഫിറോസ് എന്നിവർ മുഖ്യാതിഥികളാവും. ലയൺസ് ക്ലബ് പ്രസിഡന്റ് എ.പി ജോൺസൺ, ലയൺസ് സെക്രട്ടറി വിൻസൺ കുന്നമ്പിള്ളി, ലയൺസ് ട്രഷറർ നൈസൽ യൂസഫ്, കോർഡിനേറ്റർ മാരായ അബ്ദുൽ സത്താർ, ഹരീഷ് മേനോൻ എന്നിവരും പങ്കെടുക്കുന്നതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.