വടക്കാഞ്ചേരി നഗരസഭ ഓഫീസിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : റെഡ്യൂസ് - റീയൂസ് -റീ സൈക്കിൾ എന്ന സ്വച്ഛ് സർവ്വേക്ഷൻ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നഗരസഭാ ഓഫീസിൽ ക്രിസ്തുമസ് ആഘോഷം സമുചിതമായി നടന്നു. ഹരിതചട്ടം പാലിച്ചാണ് ആഘോഷം നടത്തിയത്. പരമ്പരാഗത ക്രൈസ്തവ വേഷം ധരിച്ചും ചുപ്പും വെള്ളയും വസ്ത്രങ്ങളിഞ്ഞും നഗരസഭാംഗങ്ങളും ജീവനക്കാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ കേക്ക് മുറിച്ച് ക്രിസ്തുമസ് സന്ദേശം നൽകി. വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, സ്ഥിരം സമിതി അധ്യക്ഷരായ എ.എം ജമീലാബി, സ്വപ്ന ശശി, പി ആർ അരവിന്ദാക്ഷൻ, സി വി മുഹമ്മദ്  ബഷീർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ,നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.