തൃശൂർ : സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ തൃശൂർ ലീജിയൻ തൃശൂർ ജനറൽ ആശുപത്രിയിലെ നേഴ്സിംഗ് മേഖലയിലെ ഏറ്റവും മികച്ച സേവനത്തിനുളള. ഫ്ലോറൻസ് നൈറ്റിംഗ് ഗേൽ അവാർഡ് നേഴ്സിംഗ് ഓഫീസർ ജിഷക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ് സമ്മാനിച്ചു.
സീനിയർ ചേംബർ പ്രസിഡൻ്റ് ഹംസ എം.അലി അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ വിശിഷ്ടാതിഥിയായും സീനിയർ ചേംമ്പർ ദേശീയ വൈസ് പ്രസിഡൻറ് വർഗീസ് എൻ.ഐ മുഖ്യ പ്രഭാഷകനായും സംസാരിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് ഡോ.അരുൺ , ജോൺ ചിറ്റിലപ്പിള്ളി ചീഫ് നേഴ്സിംഗ് ഓഫീസർ ആനി കെ.പി, നേഴ്സിംഗ് സൂപ്രണ്ട് ജ്യോതി എം.എന്നിവർ സംസാരിച്ചു. സീനിയർ ചേംബർ സെക്രട്ടറി രാജഗോപാൽ നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍